FIFA World Cup starts in Qatar from today: പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് പിന്നാലെ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും.

FIFA World Cup starts in Qatar from today: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷരാവ്. കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കം, ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2022 ഇന്ന് ഖത്തറില്‍ ആരംഭിക്കും. 4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകം വീണ്ടും കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ലോകമെമ്പാടുമുള്ള പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. കൊറിയന്‍ ബാന്‍ഡ് ബിടിഎസാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര്. ഉദ്ഘാടന ചടങ്ങിന് ശേഷം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഉദ്ഘാടന മത്സരവും ഇന്ന് നടക്കും.

  • 2022 നവംബര്‍ 20 ഞായറാഴ്ച മുതല്‍ ഫിഫ ലോകകപ്പ് 2022 ഖത്തറില്‍ ആരംഭിക്കുന്നു.ആദ്യ ദിവസത്തെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് പുറമെ ഒരു മത്സരവും ഇന്ന് നടക്കും.ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ ഫുട്‌ബോള്‍ ലോകകപ്പ് സംഘടിപ്പിക്കുന്നത്.
  • ഇന്ത്യന്‍ സമയം അനുസരിച്ച്, ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 7.30 ന് ആരംഭിക്കും.കൊറിയന്‍ ബാന്‍ഡ് ബിടിഎസും ഇതില്‍ പരിപാടി അവതരിപ്പിക്കും.ഇവരെക്കൂടാതെ മലുമ, നിക്കി മിനാജ്, മറിയം ഫെയര്‍സ് എന്നിവര്‍ ലോകകപ്പിന്റെ തീം സോംഗ് വേദിയില്‍ അവതരിപ്പിക്കും.
  • ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് അല്‍-ബൈത്ത് സ്റ്റേഡിയത്തിലാണ് നടക്കുക.ഏകദേശം അറുപതിനയിരം കാണികള്‍ക്ക് ഇവിടെ ഇരുന്ന് പരിപാടികള്‍ ആസ്വദിക്കാം. തലസ്ഥാനമായ ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുളള ദൂരം. ആദ്യ മത്സരമായ ഖത്തര്‍-ഇക്വഡോര്‍ മത്സരം ഈ ഗ്രൗണ്ടില്‍ തന്നെ നടക്കും.
  • ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18-ലും അതിന്റെ എച്ച് ഡി ചാനലിലും സംപ്രേക്ഷണം ചെയ്യും.ഓണ്‍ലൈനില്‍ ഈ പ്രക്ഷേപണങ്ങള്‍ ജിയോ സിനിമയിലും ജിയോ ടിവിയിലും അവരുടെ വെബ്സൈറ്റിലും കാണാന്‍ കഴിയും.
  • ഉദ്ഘാടന ചടങ്ങില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി വ്യത്യസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഒരു ഫാന്‍ ഫെസ്റ്റിവല്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.ബോളിവുഡ് നടി നോറ ഫത്തേഹി നവംബര്‍ 29 ന് ഇവിടെ പരിപാടി അവതരിപ്പിക്കും

2022 ഫിഫ ലോകകപ്പിന്റെ എല്ലാ ഗ്രൂപ്പുകളും ടീമുകളും ഏതൊക്കെയാണ്?

ഗ്രൂപ്പ് എ -ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്സ്

ഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, ഇറാന്‍, യുഎസ്എ, വെയില്‍സ്