Author: sanjudditahmedabad

പാനിപ്പത്തിലേക്കൊരു സ്വര്‍ണ മെഡല്‍; പാരീസ് ബജ്‌റംഗ് പൂനിയക്ക് സ്വപ്‌ന ഗോദ

പാനിപ്പത്ത്: ഗുസ്‌തിയിൽ പാനിപ്പത്തുകാരുടെ കരുത്ത് ഒരിക്കൽ കൂടെ തെളിയിക്കുകയാണ് വെങ്കല നേട്ടത്തിലൂടെ ബജ്‌റംഗ് പൂനിയ. ഒളിംപിക്‌സിൽ സ്വർണ മെഡല്‍ എന്ന തന്‍റെ അടങ്ങാത്ത ആഗ്രഹം പാരീസിലേക്ക് മാറ്റിവച്ചാണ് ബജ്‌റംഗ് ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. വീട്ട് മുറ്റത്തൊരുക്കിയ അഖാഡയിൽ പിച്ചവച്ച ബാല്യകാലമാണ് ബജ്‌റംഗ് പൂനിയയുടേത്. ഗുസ്‌തിയോ കബഡിയോ എന്ന പതിവ് പാനിപ്പത്തുകാരുടെ ചോദ്യത്തിന് അച്ഛന്‍ ഉത്തരം കണ്ടു. രണ്ട് മക്കളിലൊരാളെ ഫയൽവാൻ ആക്കണമെന്ന അച്ഛൻ ബൽവൻ സിംഗിന്‍റെ ആഗ്രഹത്തിനൊപ്പം അങ്ങനെ ഇളയവനായ ബജ്‌റംഗ് ഗോദയില്‍ ഇറങ്ങുകയായിരുന്നു. മഞ്ഞൾ ചേർത്ത് കുഴ‍ച്ച മണ്ണിന്‍റെ നനുത്ത ഗന്ധത്തെ അവൻ അതോടെ പ്രണയിച്ചു. പ്രാദേശിക മത്സരങ്ങൾ കാണാനെത്തുന്നവർ നൽകുന്ന അഞ്ചും പത്തും രൂപാ നോട്ടുകളായിരുന്നു ആദ്യ പ്രതിഫലം. അന്ന് അതൊരു വലിയ സംഖ്യയായിരുന്നു. അവിടെനിന്ന് കാലമേറെ മുന്നോട്ടുപോയി. ഇന്ത്യയ്‌ക്കായി മൂല്യമുള്ള മെഡലുകൾ നേടി. 2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നമ്മുടെ ദേശീയഗാനം മുഴക്കാൻ ബജ്‌റംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2019 ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2018 കോമൺവെൽത്ത് ഗെയിംസ് അങ്ങനെ നേട്ടങ്ങളുടെ പട്ടിക...

Read More

74 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ നഷ്ടങ്ങളുടെ ചരിത്രം തിരുത്തി നീരജ് ചോപ്ര

ടോക്യോ: ഒളിംപിക്സ് അത് ലറ്റിക്സില്‍ പലതവണ മെ‍ഡലിന് അടുത്തെത്തിയ ഇന്ത്യക്ക് ഒടുവില്‍  സ്വര്‍ണ്ണത്തോടെ തന്നെ ആ നേട്ടവും സ്വന്തം. ഏഴുപത്തിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നേടിയ ഈ മെഡല്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ  നാഴികക്കല്ലാണ്. ട്രാക്കിലും ഫീല്‍ഡിലും മികവ് പ്രകടിപ്പിച്ചിട്ടും  നേരിയ വ്യത്യാസത്തിന്  മെഡല്‍ നഷ്ടപ്പെട്ട ചരിത്രമായിരുന്നു ഇതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ റോമിലും ലോസ് ഏഞ്ചല്‍സിലും ഏതന്‍സിലും എല്ലാം കണ്ടതും അത് തന്നെ. അത്ലറ്റിക്സില്‍ ഒരു മെഡലെന്ന ഇന്ത്യന്‍ സ്വപ്നം ഏറ്റവും അടുത്തെതിയത് ലോസ് ഏഞ്ചല്‍സിലായിരുന്നു. മലയാളി താരം പി ടി ഉഷക്ക് അന്ന് മെഡല്‍ നഷ്ടമായത് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന്.  പി ടി ഉഷയുടെ മെഡല്‍ നഷ്ടത്തിന്‍റെ 33-ാം വാര്‍ഷികമാണ് നാളെ. 1984ലെ ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ ഓഗസ്റ്റ് എട്ടിനായിരുന്നു പി ടി ഉഷക്ക് സെക്കന്‍ഡിന്‍റെ നൂറിലൊരംശം സമയത്തിന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായത്. 1960 ലെ റോം ഒളിംപിക്സിലും ഇന്ത്യക്ക് ട്രാക്കില്‍ നിരാശയായിരുന്നു. 400 മീറ്ററില്‍...

Read More

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഗോള്‍മഴയില്‍ ജര്‍മനിയെ മുക്കി ഇന്ത്യക്ക് ചരിത്ര വെങ്കലം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്. റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ...

Read More

രവികുമാറിന്‍റെ വെള്ളിത്തിളക്കത്തിന് പിന്നില്‍ ഈ അച്ഛനൊഴുക്കിയ വിയര്‍പ്പിന്‍റെ കഥയുണ്ട്

ടോക്യോ: പത്താം വയസിൽ തുടങ്ങിയ അടങ്ങാത്ത അഭിനിവേശമാണ് ഒരു ഒളിംപിക് മെഡലോടെ പൂർണതയിലെത്തുന്നത്. രവികുമാർ ദഹിയ പോഡിയത്തിൽ നിൽക്കുമ്പോൾ അതൊരച്ഛൻ ഒഴുക്കിയ വിയർപ്പിന്‍റെ ഫലം കൂടിയാണ്. ഒരുനേരത്തെ അന്നത്തിന് പാടുപെടുമ്പോഴും മകന്‍റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന അച്ഛന്‍റേത് കൂടിയാണ് ഈ മെഡൽ. ദില്ലിയിൽ പരിശീലിക്കുന്ന മകനുള്ള പാലും പഴവുമായി ഒരു പതിറ്റാണ്ട് കാലം സോനിപത്തിൽ നിന്ന് സൈക്കിൾ ചവിട്ടി വന്ന ആ മനുഷ്യനല്ലാതെ ആരെയാണ് നാം നന്ദിയോ ഓ‍ർക്കേണ്ടത്? സോനിപ്പത്തുകാരുടെ രക്തത്തിൽ ഗുസ്തിയുണ്ടെന്ന് പറഞ്ഞാൽ പോലും അതിശയോക്തിയില്ല. അത്രയേറെയുണ്ട് താരങ്ങൾ. പത്താം വയസിൽ പാടത്തെ ദംഗലിൽ ഇറങ്ങിയതാണ് രവികുമാർ. പന്ത്രണ്ടാം വയസിൽ അച്ഛൻ മകനെയും കൂട്ടി ദില്ലിയിലേക്ക് പോയി. ഒളിംപ്യൻമാരെ സമ്മാനിച്ച ഛത്രസാൽ സ്റ്റേഡിയത്തിലെ പരിശീലനത്തിന്. പാട്ടത്തിനെടുത്ത പാടത്തെ ജോലിയെല്ലാംകഴിഞ്ഞ് സൈക്കിൾ ചവിട്ടി വരുന്ന അവശനായ അച്ഛന്‍റെ മുഖം മത്സരത്തിനിടെ പലവട്ടം രവികുമാറിന്‍റെ മനസിലേക്ക് ഓടിയെത്തിയിട്ടുണ്ടാവും. വീറും വാശിയും മനസിൽ നിറച്ചത് ഒരു പക്ഷെ ആ മുഖമായിരിക്കും. പതിനെട്ടാം വയസിൽ ലോക ജൂനിയർ...

Read More

ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം

ടോക്കിയോ: ഒളിംപിക്‌സ് ഇടിക്കൂട്ടിൽ ഇന്ത്യയുടെ ലവ്‍ലിന ബോ‍ർഗോഹെയ്‌ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്. മൂന്ന് റൗണ്ടുകളിലും ബുസേനസിനായിരുന്നു വ്യക്തമായ മുൻതൂക്കം. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു. ബുസേനസിനെ ഇടിച്ചിട്ടിരുന്നെങ്കില്‍ ഒളിംപിക്‌സ് ബോക്‌സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകുമായിരുന്നു ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍. 2008ല്‍ വിജേന്ദർ സിംഗും 2012ല്‍ മേരി കോമും വെങ്കലം നേടിയതാണ് ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് മുമ്പ് ലഭിച്ച...

Read More