Author: sanjudditahmedabad

FIFA World Cup 2022 Opening Ceremony: ലോകം കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക് , ഉദ്ഘാട ചടങ്ങിന് മാറ്റുകൂട്ടാന്‍ ബിടിഎസ്, ആദ്യദിനത്തിലെ മുഴുവന്‍ വിവരങ്ങളും അറിയാം

FIFA World Cup starts in Qatar from today: പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് പിന്നാലെ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. FIFA World Cup starts in Qatar from today: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷരാവ്. കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കം, ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2022 ഇന്ന് ഖത്തറില്‍ ആരംഭിക്കും. 4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകം വീണ്ടും കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ലോകമെമ്പാടുമുള്ള പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. കൊറിയന്‍ ബാന്‍ഡ് ബിടിഎസാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര്. ഉദ്ഘാടന ചടങ്ങിന് ശേഷം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഉദ്ഘാടന മത്സരവും ഇന്ന് നടക്കും. 2022 നവംബര്‍ 20 ഞായറാഴ്ച മുതല്‍ ഫിഫ ലോകകപ്പ് 2022 ഖത്തറില്‍ ആരംഭിക്കുന്നു.ആദ്യ ദിവസത്തെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് പുറമെ ഒരു മത്സരവും ഇന്ന്...

Read More

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു: കൊല്ലത്ത് മാത്രം ഇന്ന് 51 പേർക്ക് കടിയേറ്റു

കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ തെരുവുനായ ആക്രമണം തുടരുന്നു. കൊല്ലം ജില്ലയിൽ മാത്രം ഇന്ന് 51 പേർക്കാണ് കടിയേറ്റത്. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടി. അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചു സംസ്ഥാനത്തെ തെരുവുനായ ആക്രമണം ഇന്നും രൂക്ഷമായി തുടരുകയാണ്. കൊല്ലം ജില്ലയിൽ മാത്രം നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 51 പേരാണ്. ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയിൽ ഇന്ന് നാലു പേരെ പട്ടി കടിച്ചു.  ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു.  രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു. ജനങ്ങൾക്ക് ഭീഷണിയായി മാറിയ സാഹചര്യത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് കക്ഷി ചേരാൻ തീരുമാനിച്ചു.ഇതിന് സർക്കാർ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

Read More

K Rail : കെ റെയിലിനെതിയായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി;തിരുവോണ ദിനം സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം

കൊച്ചി: കെ റെയിലിനെതിയായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി. പദ്ധതി അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ സമ‍രം തുടരാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്‍റെ ഭാഗമായി തിരുവോണ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് അതിരടയാള കല്ല് സ്ഥാപിച്ചുള്ള സർവേ അവസാനിപ്പിച്ചെങ്കിലും പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന വിലയിരുത്തലിലാണ് സമരസമിതി. പദ്ധതിയെ പ്രകീർത്തിച്ചുള്ള പരസ്യങ്ങൾ കെ റെയിൽ പുറത്ത് വിടുന്നത് ഇതിന്‍റെ ഭാഗമാണെന്ന് വിലയിരുത്തിയ സമര സമിതി, കെ റെയിൽ പ്രതിഷേധക്കാർക്ക് നേരെ കേസെടുക്കുന്ന നടപടിയും സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സമരത്തിൽ നേരിട്ട് പങ്കാളികളാകാത്തകർക്ക് എതിരെയും ഓരോ ദിവസവും കേസ് രജിസ്റ്റർ ചെയ്യുകയാണ്. സമരത്തിന്‍റെ അടുത്ത ഘട്ടം എന്ന നിലയിൽ രാഷ്ട്രപതിയ്ക്ക് ഭീമഹർജി നൽകും. തിരുവോണത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് പുറമേ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു. സില്‍വര്‍ ലൈന്‍ വിജ്ഞാപനം...

Read More

സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ:ആഗസ്റ്റ് 13മുതല്‍ 15വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം;ആഗസ്റ്റ് 13 മുതൽ 15 വൈകുന്നേരം വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ  ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിർദേശം കേരളത്തിലും നടപ്പാക്കും രാജ്യത്തെ 8 കോടി കച്ചവട സ്ഥാപനങ്ങളിലും നടപ്പാക്കുക എന്ന കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ ഗവേണിംഗ് കൗൺസിൽ തീരുമാനം കേരളത്തിലും നടപ്പാക്കുമെന്ന്  സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യരും സംസ്ഥാന സെക്രട്ടറി ജനറൽ ശ്രീ. എസ്. എസ്. മനോജും പറഞ്ഞു.  ആഗസ്റ്റ് 13 മുതൽ 15 വൈകുന്നേരം വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നും അതിനായി എല്ലാ വ്യാപാര സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് നിർദേശം നൽകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവാഘോഷങ്ങളുടെ ഭാഗമായി വരുന്ന 13 മുതല്‍ 15വരെ എല്ലാവരും വീടുകളില്‍ ദേശീയ. പതാക ഉയര്‍ത്തണമന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ദേശീയ...

Read More

Monkeypox : പ്രതിരോധിക്കാൻ സത്വര നടപടി വേണമെന്ന് WHO, രോഗബാധയുണ്ടായാൽ നേരിടാൻ സജ്ജമെന്ന് ICMR

ജനീവ: കുരങ്ങ് പനി (monkeypox) പ്രതിരോധിക്കാൻ സത്വര നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന (WHO). മതിയായ പ്രതിരോധ നടപടി ഉണ്ടായില്ലെങ്കിൽ സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.  ജനീവയിലെ ഉച്ചകോടിയിലാണ് കുരങ്ങ് പനിയിൽ സംഘടന മാർദനിർദേശം പുറപ്പെടുവിച്ചത്. നിലവിൽ 20 രാജ്യങ്ങളിലായി 200 രോഗബാധിതരുണ്ടെന്ന് WHO വ്യക്തമാക്കുന്നു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സാഹചര്യം ആശങ്കാജനകമാണ്. പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ഇപ്പോൾ ഉചിതമായ പ്രതിരോധ നടപടി സ്വീകരിച്ചാൽ രോഗം നിയന്ത്രിക്കാനാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊറോണ പോലെ അതിവേഗം പടരുന്ന വൈറസല്ല കുരങ്ങ് പനി പകർത്തുന്നത് എന്നതിനാൽ, സാർവത്രിക വാക്സിനേഷൻ വേണ്ടി വരില്ല. രോഗഭീഷണിയുള്ള സ്ഥലങ്ങളിൽ പ്രാദേശിക വാക്സിനേഷൻ നടത്തുന്നതിലൂടെ രോഗബാധ നിയന്ത്രിക്കാനാകുമെന്നും WHO വ്യക്തമാക്കി. കരുതലോടെ ഇന്ത്യ നിലവിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രതയോടെയാണ് ഇന്ത്യ വിഷയത്തെ കാണുന്നതെന്ന് ഐസിഎംആർ (ICMR)അറിയിച്ചു.  കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും...

Read More