Author: sanjudditahmedabad

കോവി‍ഡ് 19; ജാഗ്രത വേണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ്-19: ശ്രദ്ധിക്കുക, മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ? മാസ്ക് ഉപയോഗിച്ചശേഷം കത്തിച്ചുകളയുകയാണ് വേണ്ടത്, വെറുതെ വലിച്ചെറിയരുത്. ഒരു മാസ്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ Seena Sathya March 12, 2020 11:55:36 Am SHARE തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്-19) സംസ്ഥാനത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും കൂടുതൽ ജാഗ്രതയിലാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും ജനങ്ങൾക്കിടയിൽ പലവിധ തെറ്റിദ്ധാരണകളും അവബോധമില്ലായ്മയും നിലനിൽക്കുന്നുണ്ട്. രോഗപ്രതിരോധത്തിനായി ജനങ്ങൾ ധാരാളമായി മാസ്കും ഹാൻഡ് സാനിറ്റൈസറും വാങ്ങുന്ന അവസ്ഥയാണ് സംസ്ഥാനത്തുളളത്. ഇവയുടെ ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. പൊതുവിടങ്ങളിൽ എവിടെ നോക്കിയാലും മാസ്ക് ധരിച്ചവരെ കാണാം. ഇതൊരു ബോധവത്കരണമില്ലായ്മയുടെ പ്രശ്നമാണ്. രോഗഭീഷണി ഇല്ലാത്തവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. മാസ്ക് ധരിക്കേണ്ടത് ആരൊക്കെയാണെന്നും ഉപയോഗ ശേഷം എന്താണ് ചെയ്യേണ്ടതുമെന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്‌ധയായ ഡോ.അശ്വതി സോമൻ പറയുന്നു. CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം ”കഫക്കെട്ട്, ചുമ, ജലദോഷം ഉളളവർ, ആശുപത്രികളിൽ പോകുന്നവർ എന്നിവർ...

Read More

വീടിന്‍റെ ടെറസില്‍ പച്ചക്കറി

ടെറസില്‍ പച്ചക്കറി ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്. ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി. ടെറസില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട...

Read More

എളുപ്പം ആരംഭിക്കാവുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍

സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രം വെറും 10,000 രൂപയ്‌ക്ക്‌ തുടങ്ങാവുന്ന ചില ബിസിനസുകള്‍ ഇളനീരിനെ പായ്‌ക്കറ്റിലാക്കാം, നേട്ടമുണ്ടാക്കാം ഇന്‍ഡസ്‌ട്രിയല്‍ പാക്കേജിംഗ്‌ പേപ്പര്‍ നിര്‍മാണ യൂണിറ്റ്‌ ഹൈ ടെക്‌ കോള്‍ഡ്‌ സ്റ്റോറേജ്‌ കോക്കനട്ട് ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌ പവര്‍ ലോണ്‍ട്രി സിലിക്ക സാന്‍ഡ്‌ പ്രോസസിംഗ്‌ ബ്രോയ്‌ലര്‍ ചിക്കന്‍ ഫാം റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌ ബ്രിക്കറ്റ്‌ (Briquette) ടി.എം.ടി കമ്പികള്‍ക്ക്‌ സാധ്യതയേറെ തേങ്ങയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൂണ്‍ കൃഷിയിലൂടെ ഒരു വിജയമാതൃക ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച്‌ കാര്യങ്ങള്‍ സംഘടനകള്‍ ഒരു ലക്ഷം രൂപയ്‌ക്ക്‌ തുടങ്ങാവുന്ന 10 സംരംഭങ്ങള്‍ സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രം മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും. ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍...

Read More

ഭൂരി ഭാഗം ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും വര്‍ദ്ധിച്ചതോതില്‍ മായം

സംസ്ഥാനത്തു നിന്നും ലഭിയ്ക്കുന്ന ഭൂരി ഭാഗം ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും വര്‍ദ്ധിച്ചതോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയുടെ കുത്തൊഴുക്കാണുള്ളത്.പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. വെളിച്ചെണ്ണയില്‍ കലര്‍ത്തുന്ന കൃത്രിമഎണ്ണയ്ക്ക് കേവലം 84 രൂപയാണ് വില. ഈ എണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലര്‍ത്തുമ്പോള്‍ വില 220ല്‍ ആകും. പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതെന്നാണു കച്ചവടക്കാര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കങ്കായത്താണു വ്യാജ ഭക്ഷ്യഎണ്ണ ഇത്തരത്തില്‍ ലഭിക്കുന്നത്. റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്‌സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാര്‍ പറയുന്നു....

Read More

കേരള മന്ത്രിസഭയിലെ അംഗങ്ങള്‍

മന്ത്രിസഭ ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ 2016 മേയ് 25ന് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിക്കും നിയുക്തമന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ശ്രീ. ഇ.പി. ജയരാജന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, ശ്രീ. എ.കെ. ബാലന്‍, ശ്രീ. കടകംപള്ളി സുരേന്ദ്രന്‍, ശ്രീ. ടി.പി. രാമകൃഷ്ണന്‍, ശ്രീമതി. ജെ. മെഴ്‌സിക്കുട്ടിയമ്മ, ശ്രീ. ജി. സുധാകരന്‍, ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍, ശ്രീ. എ.സി. മൊയ്തീന്‍, ശ്രീ. ഡോ. തോമസ് ഐസക്ക്, ശ്രീ. കെ.ടി. ജലീല്‍, ശ്രീ. ഇ. ചന്ദ്രശേഖരന്‍, ശ്രീ. വി.എസ്. സുനില്‍കുമാര്‍, ശ്രീ. പി. തിലോത്തമന്‍, അഡ്വ. കെ. രാജു, അഡ്വ. മാത്യു ടി. തോമസ്, ശ്രീ. എ.കെ. ശശീന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് മറ്റ് മന്ത്രിസഭാംഗങ്ങള്‍. വ്യവസായ, വാണിജ്യ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. ഇ.പി. ജയരാജന്‍ 2016 ഒക്‌ടോബര്‍ 14ന് മന്ത്രിസഭയില്‍നിന്നും...

Read More