Author: sanjudditahmedabad

റെസിഡന്റ് അസോസിയേഷൻ പ്രവർത്തർക്കായി കിലയുടെ ശില്പശാല

കില നടത്തുന്ന സാമുഖ്യ പരിശീലന വിദ്യാഭ്യാസ പരിപാടി റെസിഡന്റ് അസോസിയേഷൻ പ്രവർത്തർക്കായി ഇന്ന് പാലാരിവട്ടം നേതാജി ഹെല്ത് ക്ലബ്ബ് ഹാളിൽ ടി ജെ വിനോദ് എം എൽ എ ഉൽഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ റെസിഡൻസ് അസോസിയേഷൻ അപെക്സ് കൗണ്സിൽ edraac ആണ് പരിപാടിയുടെ സംഘാടകർ.ജനറൽ സെക്രട്ടറി എം ടി വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് സി വി ജോഷി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ജി സുരേഷ് സ്വാഗതവും ശ്രീദേവി കമ്മത് നന്ദിയും...

Read More

റസി‌ഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സെമിനാര്‍

കൊച്ചി: നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കി അതില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മയായ എഡ്രാക്കിന്റെ ആഭിമുഖ്യത്തില്‍ ഇഎംഎസ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ഇ-മാലിന്യ സംസ്‌കരണം ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം മനുഷ്യത്വമാണ്. ഉച്ചനീചത്വമില്ലാതെ കേരളക്കര ഒന്നാകെ പ്രവര്‍ത്തിച്ചു. കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയിലും ഈ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പ്രളയാനന്തരം ഏറ്റവും വലിയ പ്രശ്‌നമായി മാറിയ ഇ-മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ക്ലീന്‍ കേരള മിഷന്‍ മുന്‍ എം.ഡി. കബീര്‍ ബീ ഹാറൂണ്‍ ക്ലാസുകള്‍ നയിച്ചു. ഇ-മാലിന്യങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിനെയും അതിലടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ മാരക വിഷവസ്തുക്കള്‍ ഭൂമിയിലുണ്ടാകുന്ന വിപത്തുകളെ പറ്റിയും ക്ലാസില്‍ വിശദമായി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരള...

Read More

റസിഡൻസ‌് അസോസിയേഷൻ ജില്ലാ അവലോകനയോഗം

ആലുവ ജില്ലയിലെ റസിഡൻസ‌് അസോസിയേഷനുകളുടെ അവലോകനയോഗം ജില്ലാ പൊലീസ‌് ആസ്ഥാനത്ത‌് പൊലീസ‌് മേധാവി കെ കാർത്തിക‌് ഉദ‌്ഘാടനം ചെയ‌്തു. പൊതുജനബന്ധം മെച്ചപ്പെടുത്താനും റസിഡൻസ‌് അസോസിയേഷനുകളുമായി യോജിച്ച‌് നടപ്പാക്കേണ്ട പദ്ധതികളും നിർദേശങ്ങളും പരാതികളും ചർച്ച ചെയ്യാനുമാണ‌് അവലോകനയോഗം ചേർന്നത‌്. ജില്ലയിലെ കുറ്റകൃത്യങ്ങൾ കുറയ‌്ക്കാനും മോഷണങ്ങൾ ഇല്ലാതാക്കാനും ഗതാഗതക്കുരുക്ക‌് പരിഹരിക്കാനുമായി എല്ലാ മാസവും എസ‌്എച്ച‌്ഒയുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദേശം നൽകി. റസിഡൻസ‌് അസോസിയേഷനുമായി സഹകരിച്ച‌് രാത്രികാല പട്രോളിങ‌് ശക്തമാക്കും. കൂടുതൽ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റസിഡൻസ‌് അസോസിയേഷനുകളുടെ സഹകരണം ജില്ലാ പൊലീസ‌് മേധാവി അഭ്യർഥിച്ചു. ഒറ്റപ്പെട്ട‌് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ‌്ക്കായുള്ള ബെൽ ഓഫ‌് ഫെയ‌്ത്ത‌് പദ്ധതി വ്യാപിപ്പിക്കാനും മയക്കുമരുന്ന‌് ഉപയോഗവും വ്യാപനവും തടയാനും നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലയിലെ റസിഡൻസ‌് അസോസിയേഷനുകളെ പ്രതിനിധാനംചെയ‌്ത‌് 390 പേർ പങ്കെടുത്തു. അഡീഷണൽ എസ‌്പി  എം ജെ സോജൻ, നാർകോട്ടിക‌് സെൽ ഡിവൈഎസ‌്പി എം ആർ മധുബാബു, ജില്ലാ സ‌്പെഷ്യൽ ബ്രാഞ്ച‌് ഡിവൈഎസ‌്പി...

Read More